യന്ത്രഊഞ്ഞാല്
കറങ്ങിത്തുടങ്ങുന്നു
അച്ഛനും
അമ്മയും കെട്ടിപ്പിടിക്കുന്നു
കെട്ടിപ്പിടിച്ചുകൊണ്ടു
തന്നെ മുകളിലേക്ക്
മുകളിലേക്ക്
പോവുന്നു
ഏറ്റവും
മുകളില്‍ നിന്ന്
പൊടുന്നനെ
താഴോട്ടിറങ്ങുന്നു
അമ്മയ്ക്കു
പേടിയാവുന്നു
അച്ഛനും
പേടിയാവുന്നു
അച്ഛന്റെ
മനസ്സില്‍
ഒറ്റനിമിഷത്തില്‍
ഒരായിരം ദൃശ്യങ്ങള്‍
പാഞ്ഞുപോവുന്നു
ഇറക്കത്തിലേക്ക്
സൈക്കിള്‍ ചവിട്ടിപ്പോവുന്ന
അച്ഛന്
ആറെസ്സുസ്സുകാരെ
തല്ലാന്‍ രാത്രിയില്‍
മരക്കൊമ്പത്തിരിക്കുന്ന
അച്ഛന്
കാക്കിട്രൌസറും
വെള്ളഷര്‍ട്ടുമിട്ട്
ആറെസ്സുസ്സുകാരനായി
റൂട്ടുമാര്‍ച്ച് ചെയ്യുന്ന
അച്ഛന്
ദാവണിയുടുത്ത്
മുല്ലവള്ളി പിടിച്ചുനില്‍ക്കുന്ന
അമ്മയുടെ ആ പഴയ കറുപ്പുവെളുപ്പു
പടം
അതിലെ
അമ്മയെ പ്രേമിക്കുന്ന അച്ഛന്
അവരൊരുമിച്ചുകാണുന്ന
ആലപ്പുഴ
അവരൊന്നിച്ചുപോകുന്ന
ലാല്‍ബാഗ്
അച്ഛന്
പണിയെടുക്കുന്ന അച്ഛന്റെ
വര്‍ക്ക്ഷോപ്പ്
കാവിമുണ്ടുടുത്ത്
താടി നീട്ടി കണ്ണൂര്‍ ജയിലില്‍
നടക്കുന്ന അച്ഛന്
അച്ഛന്
പേടിയാവുന്നു
അച്ഛന്
അമ്മയുടെ മുഖത്തേക്ക്
നോക്കുന്നു.
യന്ത്ര
ഊഞ്ഞാലിന്റെ വേഗം കൂടുന്നു
അതിപ്പോള്‍
അമ്മയല്ല
രണ്ടുസീറ്റ്
പിന്നിലിരിക്കുന്ന അന്നമ്മേച്ചി
ആരും
കാണുകയില്ലെന്ന് ഉറപ്പായതിനാല്‍
അച്ഛന് അന്നമ്മേച്ചിയെ കണ്ണിറുക്കുന്നു
അന്നമ്മേച്ചിയും
കണ്ണിറുക്കുന്നു
അച്ഛന് അന്നമ്മേച്ചിയെ കെട്ടിപ്പിടിക്കുന്നു
അന്നമ്മേച്ചിയും
മുറുക്കെപ്പിടിക്കുന്നു
യന്ത്ര
ഊഞ്ഞാലിന്റെ വേഗം കൂടുന്നു
ഒരു
ചുംബനം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍
അത് അന്നമ്മേച്ചിയല്ല,നാല്
സീറ്റ് പിന്നിലെ ലീലേടത്തി
അച്ഛന്
അത്ഭുതമായി
അതിലേറെ
ആവേശമായി
കെട്ടിപ്പിടിച്ചിരിക്കുന്ന
പിടുത്തത്തില്‍ തന്നെ
ആളുമാറിയിരിക്കുന്നു
ആളുമാറിയതാണെന്ന
ഭാവം ലീലേടത്തിക്കില്ല
ഒന്നും
പേടിക്കാനില്ലെന്നുകണ്ട്
സവ്യേട്ടനെക്കുറിച്ചോര്ക്കാതെ
അച്ഛന്
തെരുതെരെ
ഉമ്മവെക്കുന്നു
ലീലേടത്തിയും
സന്തോഷിക്കുന്നു
അതിവേഗതയിലുള്ള
കയറ്റങ്ങള്‍
അതിവേഗതയിലുള്ള
ഇറക്കങ്ങള്‍
യന്ത
ഊഞ്ഞാലിന്റെ വേഗത പിന്നെയും
കൂടുന്നു
അച്ഛന്
നോക്കുമ്പോള്‍ ഒരു നിമിഷത്തിന്റെ
പാതിയില്‍
താന്‍
കെട്ടിപ്പിടിക്കുന്നത്
ആറുസീറ്റപ്പുറമുള്ള സീതേച്ചിയെ
ഒന്നു
കണ്ണടച്ചുതുറക്കുമ്പോള്‍
അത്
എട്ടുസീറ്റപ്പുറത്തെ
റോസേച്ചി
കണ്ണടയ്ക്കാതെ
തന്നെ അടുത്തനിമിഷം
അത്
ശാന്തേച്ചി.
ഒരാളില്‍
പലേ ആള്
പല
ആളില്‍ ഒരേ ആള്
എന്തായാലും
വേണ്ടില്ല
ഒന്നും
ആലോചിക്കാനില്ല
വേഗത
ഒരു മറയാണ്
വേഗത
ഒരു സ്വാതന്ത്ര്യമാണ്
അച്ഛന്
അടുത്തിരിക്കുന്നയാളെ
കെട്ടിപ്പിടിച്ചു,ഉമ്മവെച്ചു,
തുടയില്‍
പിടിച്ചു
മുലയില്‍
പിടിച്ചു
കുറേ
തോന്ന്യാസങ്ങള് ചെവിയില്‍
പറഞ്ഞു
ഒന്നു
കണ്ണുതുറന്നു നോക്കുമ്പോള്‍
കെട്ടിപ്പിടിച്ചിരിക്കുന്ന
ആളുടെ മുഖം
ചിരിക്കുന്ന ജോര്‍ജ്ജേട്ടന്റെ
ചിരിക്കുന്ന പൌലോസേട്ടന്റെ
ചിരിക്കുന്ന ഉണ്ണ്യേട്ടന്റെ
ഒരു
മുഖത്ത് പലേ മുഖം
അച്ഛന്
പേടിയായി
അച്ഛന്
വഷള് തോന്നി
അച്ഛന്
കെട്ടിപ്പിടുത്തം വിട്ടു
യന്ത്ര
ഊഞ്ഞാലിന്റെ
വേഗത
കുറയുന്നു...
1 comment:
തരം കിട്ടിയാല്‍ വേലിചാടുന്ന മനുഷ്യർ
Post a Comment